Kannur

കണ്ണൂർ ചൊക്ലിയിൽ വ്യാപാരിക്ക് കടയ്ക്ക് മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം

Please complete the required fields.




ചൊക്ലി: കണ്ണൂർ ചൊക്ലിയിൽ വ്യാപാരിക്ക് കടക്കു മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം. പൂക്കോത്തെ തയ്യുള്ളതിൽ രാജനാണ് മരിച്ചത്.ചൊക്ലി രജിസ്ട്രാപ്പീസിന് സമീപത്തെ റോഡിലാണ് അപകടം നടന്നത്. കടയിൽ നിന്നും റോഡിലേക്കിറങ്ങിയ രാജനെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.

തലയടിച്ച് തെറിച്ചുവീണ രാജനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്മിനിയാണ് ഭാര്യ. ദീപ്തി, സിന്ധു, ബിന്ദു എന്നിവർ മക്കളാണ്. സംസ്ക്കാരം 4 മണിക്ക് പൂക്കോത്ത് നടക്കും.

Related Articles

Back to top button