Alappuzha
സ്കൂള്‍ ബസില്‍ നിന്ന് എല്‍കെജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലുവ: സ്കൂള്‍ ബസില്‍ നിന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി തെറിച്ചു വീണു. റോഡില്‍ വീണ വിദ്യാര്‍ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി വിദ്യാര്‍ത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ്സ് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി.
ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്കൂളിന്റെ ബസ്സിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പെട്ടത്.





