
പെരുവണ്ണാമൂഴി(കോഴിക്കോട്): കോഴിക്കോട് പന്തിരിക്കരയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചങ്ങരോത്ത് വെള്ളച്ചാലില്‍ മേമണ്ണില്‍ ജയ്‌സണ്‍ (31) ആണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച കാലത്ത് 10.15 ഓടെയാണ് സംഭവം. പന്തിരിക്കര ഒറ്റക്കണ്ടം പുല്ലാനിമുക്ക് റോഡില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസ്യ എന്ന വയോധികയുടെ മാല കവരുകയായിരുന്നു.
സംഭവത്തില്‍ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു അന്വേഷണം നടത്തി വരുകയായിരുന്നു. പ്രദേശവാസിയായ യുവാവിനെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.





