
തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു .കിണറ്റുവിളാകം വീട്ടിൽ സാമിർ (12) ആണ് കുഴഞ്ഞുവീണ് മരിച്ചത് .
വ്യാഴാഴ്ച രാത്രിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേമം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മതാവ്: ബാസിമ. സഹോദരി: അംന.





