
വളാഞ്ചേരി: ദേശീയപാത 66 ലെ വട്ടപ്പാറയിൽ ബസും കാറുകളും കൂട്ടിയിടിച്ചു. കെ.എസ്.ആർ.ടി.സി ബസും രണ്ട് കാറുകളുമാണ് കൂട്ടിയിടിച്ചത്. വട്ടപ്പാറ പ്രധാന വളവിന് താഴെ അർബൻ ഹോസ്പിറ്റലിന് സമീപത്ത് വച്ച് വെള്ളിയാഴ്ച വൈകീട്ട് 5.15നാണ് സംഭവം നടന്നത് .
നിലമ്പൂരിൽനിന്ന് പൊന്നാനിയിലേക്ക് പോകുന്ന കാറും കോഴിക്കോട് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന മറ്റൊരു കാറും കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.





