
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി .രാവിലെ 11 മണിമുതൽ 3 മണിവരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.
നിർജലീകരണം ഉണ്ടാകാതെ ശ്രദ്ദിക്കണമെന്നും നിർദ്ദേശം.കാട്ടുതീ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും കുട്ടികളെ പാർക്ക് ചെയ്ത വാഹനത്തിലിരുത്തി പോകരുതെന്നും നിദ്ദേശമുണ്ട്.
കൂടാതെ സൂര്യാഘാത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.കുട്ടികൾ, പ്രായമായവർ,ഗർഭിണികൾ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.





