Kannur

വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന് കേസ്; തലശ്ശേരിയിൽ അഭിഭാഷകർ അറസ്റ്റിൽ

Please complete the required fields.




തലശ്ശേരി : വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകനും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. എം.ജെ.ജോണ്‍സണ്‍, അഡ്വ. കെ.കെ.ഫിലിപ്പ് എന്നിവരാണ് അറസ്റ്റിലായത്.

തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കേസില്‍ 2023 ഒക്ടോബര്‍ 18-ന് ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയിട്ടും ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ ഇരയായ സ്ത്രീ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.

ഹര്‍ജി കഴിഞ്ഞദിവസം പരിഗണിച്ച സുപ്രീംകോടതി നാലാഴ്ചത്തേക്ക് മാറ്റി. ഇതിനിടയിലാണ് ഇരുവരെയും വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി എ.എസ്.പി.യായിരുന്ന അരുണ്‍ കെ.പവിത്രന്‍ അറസ്റ്റ് ചെയ്തത്. 2023-ല്‍ അഭിഭാഷകര്‍ ഓഫീസിലും വീട്ടിലുംവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

Related Articles

Back to top button