Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Please complete the required fields.




സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് പത്ത് രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,210 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,680 രൂപയുമായി.

തുടർച്ചയായി നേരിട്ട ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ശനി ഗ്രാമിന് 40 രൂപയാണ് വർധിച്ചിരുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,220 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 41,760 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Related Articles

Leave a Reply

Back to top button