ThiruvananthapuramTop News

സംസ്ഥാനത്ത് നാല് ജില്ലകളിലെ കളക്ടർമാർ അടക്കം ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി. ടി.വി അനുപമയെ പട്ടിക വർഗ വകുപ്പ് ഡയക്ടറായി നിയമിച്ചു. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. എസ് ഷാനവാസ് കൊച്ചി സ്മാർട്ട് മിഷൻ സി.ഇ.ഒയാകും. 

സംസ്ഥാനത്ത് നാല് ജില്ലകളിലെ കളക്ടർമാരെയും സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവായിരിക്കുന്നത്. കൊല്ലം കളക്ടറായി അഫ്‌സാന പര്‍വീണെ നിയമിക്കും. മലപ്പുറം വി ആര്‍ പ്രേംകുമാര്‍, കണ്ണൂര്‍ എസ് ചന്ദ്രശേഖര്‍, വയനാട് എ ഗീത എന്നിങ്ങനെയാണ് പുതിയ നിയമനം. അതേസമയം ഐ ടി മിഷന്‍ ഡയറക്ടറായി സ്‌നേഹില്‍ കുമാറിനെ നിയമിച്ചുകൊണ്ടും ഉത്തരവായി.

വയനാട് കളക്ടറായിരുന്ന അദീല അബ്ദുള്ളയെ വനിതാ- ശിശുവികസന വകുപ്പ് ഡയറക്ടറായും കണ്ണൂര്‍ കളക്ടറായിരുന്ന ടി വി സുഭാഷിനെ കൃഷി വകുപ്പ് ഡയറക്ടറായും നിയമിച്ചു. പുതിയ ജിഎസ്ടി കമ്മീഷണറായി മുഹമ്മദ് വൈ സഫീറുള്ളയെയും പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറായി ടി വി അനുപമയും നിയമിതരാകും. കൊല്ലം കളക്ടറായിരുന്ന അബ്ദുള്‍ നാസറിന് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടറായാണ് നിയമനം.

Related Articles

Leave a Reply

Back to top button