Kozhikode

മാളിക്കടവില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചു; യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട്: മാളിക്കടവില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. തിരുവങ്ങൂര്‍ തെറ്റത്ത് ഷിജിനിവാസില്‍ ഷിജിന്‍ (39) ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്ന് സഹോദരന്റെ വിവാഹത്തിനെത്തിയതായിരുന്നു ഷിജിന്‍. ഇന്നലെ അര്‍ധരാത്രിയോടെ മാളിക്കടവിലാണ് അപകടം.

ഷിജിന്‍ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബാലകൃഷ്ണന്റെയും രാധയുടെയും മകനാണ്. ഭാര്യ: നിഖില മക്കള്‍: ഇഷാന്‍ കൃഷ്ണ, പാര്‍ഥിവ കൃഷ്ണ. സഹോദരന്‍: അഭിനവ്.

Related Articles

Leave a Reply

Back to top button