Palakkad

കുഞ്ഞ് അനുഭവിച്ചത് അസഹ്യമായ വേദന, മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

Please complete the required fields.




പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മൂന്നര വയസ്സുകാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ നീക്കിയതെന്ന് എംഎൽഎ അഡ്വ. പ്രേംകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കൺജക്ടീവ (Conjunctiva) എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

Related Articles

Back to top button