
കല്‍പ്പറ്റ: അവധിക്കാലം ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്.
തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ അനുവിനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
നാട്ടിലെത്തിച്ച അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി.





