Idukki

നഴ്സിന് നേരെ നടുറോഡിൽ വച്ച് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു

Please complete the required fields.




ഇടുക്കി : തൊടുപുഴയിൽ ജോലി കഴിഞ്ഞ് രാത്രി സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങവെ നഴ്സിന് നേരെ ലൈംഗികാതിക്രമം.
തൊടുപുഴ വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. നഴ്സിന്റെ പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയം ഒപ്പമെത്തി കടന്നുപിടിക്കുകയായിരുന്നു.

വണ്ണപ്പുറം ടൗണിൽ നിന്ന് വീട്ടിലേയ്ക്കുള ചെറിയ വഴി തിരിയാൻ സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോഴാണ് ബൈക്കിലെത്തിയയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്നുപോയ യുവതി സ്കൂട്ടർ നിർത്തി ശബ്ദമുണ്ടാക്കി.

ഇതോടെ അക്രമി ബൈക്ക് തിരിച്ച് വേഗത്തിലോടിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.

Related Articles

Leave a Reply

Back to top button