
താമരശ്ശേരി: ജനതാദൾ (എസ്) കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഞ്ജയും പ്രതിഷേധ കൂട്ടായ്മയും നടത്തി. ബസ്‌ബേക്ക് സമീപം നടന്ന പരിപാടി ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡൻ്റ് ചോലക്കര വിജയൻ ഉദ്ഘാടനം ചെയ്തു.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുൾപ്പെടെയുള്ള മുഴുവൻ പേരെയും നാട്ടിലെത്തിക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപിച്ച് മൗന പ്രാർത്ഥനയും നടത്തി.
ജനതാ ദൾ (എസ്) നിയോജക മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് കെ.വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.കെ.കെ.അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. പി.സി.എ.റഹിം, ആയിശ അബ്ദുള്ള,സെബാസ്റ്റ്യൻ കല്ലിടുക്കിൽ, അലി മാനിപുരം, ജാബിർ മടവൂർ, പി.കെ.ദാമോദരൻ, ജലീൽ വടക്കുംമുറി, ജസീർ വട്ടക്കൊരു, ലത്തീഫ് കാരക്കോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.





