Wayanad

വയനാട്ടിൽ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത; കാലില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു

Please complete the required fields.




കല്‍പ്പറ്റ: വയനാട്ടിൽ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത. കാലിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. പ്രതിയെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരിയുടെ വലതുകാലിലാണ് പൊള്ളലേൽപ്പിച്ചത്. ഇത് കണ്ട നാട്ടുകാർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.

ഇതോടെയാണ് രണ്ടാനച്ഛന്റെ ക്രൂരത കുട്ടി പുറത്ത് പറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിക്ക് നേരെ ക്രൂരത കാണിച്ചത്. ഇരട്ട കുട്ടികളിൽ ഒരാളെയാണ് കൽപറ്റ സ്വദേശിയായ വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്.

രണ്ടാമത്തെ കുട്ടിയെയും ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. പൊള്ളലേറ്റ പെൺകുട്ടി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ചൈൽഡ് ലൈനിന്റെ തീരുമാനം.

Related Articles

Leave a Reply

Back to top button