
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയായ ഹരിതം സുന്ദരം താമരശേരി യുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് താമരശ്ശേരി ടൗൺ ശുചീകരണം ആരംഭിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു,
വൈസ് പ്രസിഡൻ്റ് ഖദീജ സത്താർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ അയ്യൂബ് ഖാൻ , മഞ്ജിത കുറ്റിയാക്കിൽ ,മെമ്പർമാരായ ജോസഫ് മാത്യു, ആർഷ്യ, ഫസീല ഹബീബ്, ബുഷ്റ, റംല ഖാദർ, അയിഷ, ഹെൽത്ത് ഇൻസ്പെക്ടർ സമീർ, യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ , ഹരിതം സുന്ദരം താമരശേരി കോഡിനേറ്റർ സത്താർ പള്ളിപ്പുറം,തുടങ്ങിയവർ നേതത്വം നൽകി.
വരും ദിവസങ്ങളിലും സന്നദ്ധ പ്രവർത്തകരെ സംഘടിപ്പിച്ചു ശുചീകരണ പ്രവർത്തനങ്ങൾ തുടരണമെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ JT അബ്ദുറഹിമാൻ മാസ്റ്റർ പറഞ്ഞു, പഞ്ചായത്ത് ഉദ്യോഗസ്ഥരും, താമരശ്ശേരി വ്യാപാര വ്യവസായി യൂണിറ്റും തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണത്തിൽ പങ്കെടുത്തു.





