
താമരശ്ശേരിയിൽ സ്കൂട്ടർ ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സ്വദേശി സിബിൻ (23) എന്നിവർക്കാണ് പരുക്കേറ്റത് . ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ താമരശ്ശേരി മിനി ബൈപ്പാസിൽ ആയിരുന്നു അപകടം.
ചുങ്കം ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടു ബസ്സിൽ ഇടിക്കുകയായിരുന്നു. ഇരുവരും ബസ്സിനടിയിലേക്ക് തെറിച്ചുവീണു. ഒരാളുടെ കാലിൽ ബസിന്റെ ടയർ കയറി. ബസ് പിന്നോട്ടെടുത്താണ് ഇയാളെ രക്ഷപ്പെടുത്തിയത്. സ്കൂട്ടർ പൂർണ്ണമായും തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.





