Kozhikode

പന്നിയങ്കര ജങ്‌ഷനിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന കെട്ടിടം

Please complete the required fields.




കോഴിക്കോട് : പന്നിയങ്കര ജങ്‌ഷനിലെ പഴയ കെട്ടിടം തകർന്നുവീഴാവുന്ന നിലയിൽ. നഗരത്തിൽ കഴിഞ്ഞദിവസം ഉണ്ടായതുപോലുള്ള അപകടം ഇവിടെ ഏത് നിമിഷവും ഉണ്ടാകാവുന്നതാണ്. ബലക്ഷയമുള്ള കെട്ടിടം പൊളിച്ചുനീക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പന്നിയങ്കര ആരോഗ്യകേന്ദ്രത്തിന് എതിർവശത്താണ് കെട്ടിടം.

പന്നിയങ്കര മേൽപ്പാലം നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കെട്ടിടമാണിത്. പോലീസ് സ്റ്റേഷന് എതിർവശത്തുള്ള പഴയ കോൺഗ്രസ് ഓഫീസ് കെട്ടിടമാണ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. തിരക്കേറിയ നടപ്പാതയോട് ചേർന്ന് നിൽക്കുന്ന ഈ ബലക്ഷയമുള്ള കെട്ടിടം പൊളിച്ചുനീക്കാൻ പി.ഡബ്ല്യു.ഡി. തയ്യാറാകുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ ജൂൺ 18-ന് പി.ഡബ്ല്യു.ഡി. അധികൃതർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയങ്ങാടിയിൽ കെട്ടിടം തകർന്ന സാഹചര്യത്തിൽ, പന്നിയങ്കരയിലെ ഈ അപകടക്കെണി ഭീതി പരത്തുന്നു.

കെട്ടിടം ഇപ്പോൾ പി.ഡബ്ല്യു.ഡി. ഉടമസ്ഥതയിലാണ്. പഴയ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി കെട്ടിടം ഏറ്റെടുത്തിട്ട് കാലങ്ങളായി. അപകടമുണ്ടാക്കാവുന്ന കെട്ടിടം നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണിപ്പോൾ.

Related Articles

Back to top button