Kozhikode

അടുക്കളസമുച്ചയം സ്‌കൂളിന് സമർപ്പിച്ചു

Please complete the required fields.




കട്ടിപ്പാറ : ചമൽ ഗവ. എൽ.പി. സ്കൂളിനുവേണ്ടി മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഫണ്ട് വിനിയോഗിച്ച് കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പണികഴിപ്പിച്ച അടുക്കള സമുച്ചയം സ്കൂളിന് സമർപ്പിച്ചു. അപകടാവസ്ഥയിലായിരുന്ന പഴയ അടുക്കള പൊളിച്ചു നീക്കിയാണ് നവീനരീതിയിൽ പാചകപ്പുര പണിതത്. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഷ്‌റഫ് പൂലോട് അധ്യക്ഷനായി.

പ്രധാനാധ്യാപകൻ ബഷീർ കൈപ്പാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത ഇസ്മായിൽ, ബേബി രവീന്ദ്രൻ, എ.കെ. അബൂബക്കർകുട്ടി, വിഷ്ണു ചുണ്ടൻകുഴി, അനിൽ ജോർജ്, മുഹമ്മദ് ഷാഹിം ഹാജി, ജിൻസി തോമസ്, വി.പി. സുരജ, ടി.കെ. അബ്ദുറഹ്‌മാൻ, ശ്രീജ എം. നായർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button