Kozhikode

കോഴിക്കോട് നടുവണ്ണൂരിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച സംഭവം; ഡ്രൈവർമാരുടെ ലൈസെൻസ് സസ്‌പെൻഡ് ചെയ്തു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നടുവണ്ണൂരിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച സംഭവത്തിൽ ബസ് ഡ്രൈവർമാരുടെ ലൈസെൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു .

പാലേരി സ്വദേശി രജികുമാർ ടി കെ , കായക്കൊടി സ്വദേശി പ്രേമദാസ്‌ എന്നിവർക്കെതിരെയാണ് നടപടി . കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന ബി ടി എസ് , കാളിന്ദി ബസ്സുകളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത് .

തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് ഡ്രൈവർമാരുടെയും ലൈസെൻസ് റദ്ദ് ചെയ്തിട്ടുള്ളത് . മൂന്ന് ദിവസം ഇവരോട് ബോധവൽക്കര ക്ലാസ്സിൽ പങ്കെടുത്ത ശേഷം അതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും ആർ ടി ഒ അറിയിച്ചു.

Related Articles

Leave a Reply

Back to top button