Malappuram

ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ

Please complete the required fields.




മലപ്പുറം: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്ത സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.അബ്ദുൽ ജലീലിനെയാണ് സസ്പെൻഡ് ചെയ്തത്.

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ ഇയാൾ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തതിനാണ് സസ്പെൻഷൻ.

അബ്ദുൽ ജലീൽ ഡ്യൂട്ടി സമയത്ത് മറ്റ് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നതായി വ്യാപകമായി പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.

Related Articles

Back to top button