Wayanad

ബീനാച്ചി-പനമരം റോഡില്‍ സി.സി ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Please complete the required fields.




സുല്‍ത്താന്‍ ബത്തേരി : ബീനാച്ചി-പനമരം റോഡില്‍ സി.സി ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.

അരിവയല്‍ കോട്ടങ്ങോട് മുഹമ്മദിന്റെയും ഖദീജയുടെയും മകന്‍ അഖിന്‍ എം അലി എന്ന ആഷിഖ് (23) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെ അഖിന്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയിലും റോഡരികിലെ മരത്തിലുമിടിച്ചാണ് അപകടം.

ഓട്ടോറിക്ഷയിലിടിച്ചതിന് ശേഷം ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മരത്തിലുമിടിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍. സഹോദരി: അഖില.

 

Related Articles

Leave a Reply

Back to top button