Thiruvananthapuram

കെഎസ്ആ‍ര്‍ടിസി സ്വിഫ്റ്റിന് പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയുടെ വരുമാനം

Please complete the required fields.




തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് പത്ത് ദിവസം പിന്നിടുമ്പോൾ കെഎസ്ആ‍ര്‍ടിസി സ്വിഫ്റ്റിന് 61 ലക്ഷം രൂപയുടെ വരുമാനം. പത്ത് ദിവസത്തിൽ കെ സ്വിഫ്റ്റിൻ്റെ 30 ബസുകൾ ചേ‍ര്‍ന്ന് 1,26,818 കിലോമീറ്റ‍ര്‍ ദൂരമാണ് താണ്ടിയത്. നിലവിൽ സ‍ര്‍വ്വീസ് നടത്തുന്ന 30 ബസ്സുകൾ കൂടാതെ പെ‍ര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 100 ബസുകൾ കൂടി ഉടനെ സ‍ര്‍വ്വീസ് ആരംഭിക്കുമെന്നും കെ സ്വിഫ്റ്റ് അധികൃത‍ര്‍ അറിയിച്ചു.

അതേസമയം കോഴിക്കോട് – ബെംഗളൂരു റൂട്ടിലെ കെഎസ്ആർടിസി ബസ് പിന്‍വലിച്ച് കെ സ്വിഫ്റ്റ് ബസ് മാത്രം ഓടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി തൊഴിലാളി യൂണിയനുകൾ. കോഴിക്കോട് – ബെംഗളൂരു റൂട്ടിലെ കെഎസ്ആ‍ര്‍ടിസി സര്‍വ്വീസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് പ്രവ‍‍ര്‍ത്തകര്‍ ഇന്ന് ബസ് തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് കെ സ്വിഫ്റ്റ് ബസ് ഈ റൂട്ടിൽ സ‍ര്‍വ്വീസിനായി പുറപ്പെട്ടത്. കെഎസ്ആ‍ര്‍ടിസി സ‍ര്‍വ്വീസുകൾ ഏകപക്ഷീയമായി കെ സ്വിഫ്റ്റിന് നൽകുന്നതിനെതിരായ പ്രതിഷേധം തുടരുമെന്ന് സമരക്കാർ അറിയിച്ചു.

Related Articles

Leave a Reply

Back to top button