Kozhikode

സോക്സിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: കോഴിക്കോട് മൂന്നുപേര്‍ അറസ്റ്റില്‍

Please complete the required fields.




കോഴിക്കോട്: ബാഗില്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ച് ലഹരിവസ്തുക്കള്‍ കടത്തിയ മൂന്നുപേര്‍  കോഴിക്കോട് അറസ്റ്റില്‍. പയ്യാനക്കല്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍, ഷറഫുദ്ദീന്‍, ഷബിര്‍ എന്നിവരെയാണ് ടൗണ്‍ പൊലിസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. 84 ഗ്രാം എംഡിഎംഎയും ഹഷീഷും  ഇവരില്‍ നിന്നു പിടികൂടി.

കോഴിക്കോട് നഗരത്തിലാണ് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട നടന്നത്. പയ്യാനക്കല്‍ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുള്‍ നാസര്‍,ഷബീര്‍, പണ്ടരത്ത് വളപ്പ് ഷറഫുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.  ഡല്‍ഹിയില്‍ നിന്നു കൊണ്ടുവന്നതാണ് ലഹരിവസ്തുക്കള്‍. പിടിക്കപെടാതിരിക്കാന്‍ ട്രയിനിറങ്ങി മറ്റൊരു വഴിയിലൂടെയായിരുന്നു ഇവര്‍ നഗരത്തില്‍ എത്തിയത്. സോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കോഴിക്കോട് വില്‍പ്പന  നടത്തുകയായിരുന്നു ലക്ഷ്യം

ലഹരിമാഫിയകളെ കണ്ടെത്താനുള്ള സ്പെഷല്‍ ഡ്രൈവ് ജില്ലയില്‍ പുരോഗമിക്കുകയാണ്. അറസ്റ്റിലായ ഇവര്‍ കഴിഞ്ഞ കുറച്ചു നാളായി  നിരീക്ഷണത്തിലായിരുന്നു. കുളു മണാലി എന്നിവിടങ്ങളിലേക്ക് വിനോദയാത്രസംഘടിപ്പിക്കുകയും അതിലൂടെ യുവതികള്‍ അടക്കമുള്ള യാത്രക്കാരെ കണ്ടെത്തി കാരിയര്‍മാരായി ഉപയോഗിച്ച് ഇവര്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പടെ  വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു

Related Articles

Leave a Reply

Back to top button