Kozhikode

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു

Please complete the required fields.




കോഴിക്കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.350 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി പന്തലായനി കുന്നുമ്മല്‍ മുഹമ്മദ് റാഫി (35) ആണ് എക്‌സൈസ് സംഘത്തെ കണ്ട ഉടനെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി എ.ഇ.ഐ എ.പി ദീപീഷിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് കഞ്ചാവ് പിടികൂടിയത്. പന്തലായനി മുത്താമ്പി റോഡില്‍ നിന്നും പുതിയ ബൈപാസിന്റെ പടിഞ്ഞാറെ ഭാഗത്തേക്കുന്ന പോകുന്ന അപ്രോച് റോഡില്‍ നിന്നും നെല്ലിക്കോട്ടുകുന്നുമ്മലേക്ക് പോകുന്ന റോഡില്‍ വെച്ചായിരുന്നു സംഭവം.

കഞ്ചാവ് കടത്തികൊണ്ടുവന്ന സ്‌കൂട്ടറും, കഞ്ചാവും, ഒരു മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തു. പി.ഒ.അജയകുമാര്‍, സി.ഇ.ഒമാരായ രാകേഷ്ബാബു, രതീഷ്, ഷൈജു, വിപിന്‍, ഷൈനി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്

Related Articles

Leave a Reply

Back to top button