കടല്‍ക്കൊള്ളക്കാരുടെ പേടി സ്വപ്നം; ചരക്കു കപ്പലിലെ നാവികര്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഭാരതീയ നാവികസേനയുടെ കപ്പലിനെ വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: കടല്‍ക്കൊള്ളക്കാരുടെ പേടി സ്വപ്നമാണ് ഭാരതീയ നാവികസേന . അറബിക്കടലിലും ഏദൻ ഉള്‍ക്കടലിലും വിന്യസിച്ചിരിക്കുന്ന നാവികസേന കപ്പലുകളാണ് ആഭ്യന്തര- അന്തർദേശീയ ചരക്ക് കപ്പലുകളുടെ കരുത്ത്.
തങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന, ചരക്ക് നീക്കം സുഗമമാക്കുന്ന ഭാരതീയ നേവിയുടെ കപ്പലുകള്‍ക്ക് ഒരു വിദേശ വ്യാപാര കപ്പലിന്റെ ജീവനക്കാർ നന്ദി അറിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.അന്താരാഷ്‌ട്ര ചരക്കുകപ്പലിലെ ജീവനക്കാർ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് നാവിക സേനയുടെ കപ്പലിനെ വരവേല്‍ക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പല്‍ തങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നത് കണ്ട് കച്ചവടക്കപ്പലിലെ ജീവനക്കാർ കൈവീശി ആഹ്ലാദിക്കുന്നത് വീഡിയോയില്‍ കാണാം.
സൊമാലിയൻ കടല്‍ക്കൊള്ളക്കാരില്‍ നിന്നും ഹൂതി ആക്രമണത്തില്‍ നിന്നും ചരക്കുകപ്പലുകളെ സയമബന്ധിതമായി രക്ഷിക്കാൻ നാവികസേനയ്‌ക്ക് കഴിയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഏദൻ ഉള്‍ക്കടലില്‍ നടന്ന ഹൂതി മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ച ട്രൂ കോണ്‍ഫിഡൻസ് എന്ന ചരക്കു കപ്പലിലെ ഇന്ത്യക്കാരനടക്കം 20 ജീവനക്കാരെ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊല്‍ക്കത്ത രക്ഷിച്ചിരുന്നു. തിങ്കളാഴ്ച ഹൂതി മിസൈല്‍ പതിച്ച എം.എസ്.സി സ്‌കൈ – 2 എന്ന കപ്പലും ഇന്ത്യൻ നേവി രക്ഷിച്ചിരുന്നു.





