
തിരുവല്ല : തുകലശ്ശേരി-പുഷ്പഗിരി റോഡിൽ ബോധനക്ക് സമീപം പിന്നിലേക്കെടുത്ത മിനി ബസിന് പിന്നിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ബസ് മറ്റൊരു റോഡിൽ നിന്നും പിന്നിലേക്ക് എടുക്കവേ തുകലശ്ശേരി -പുഷ്പഗിരി റോഡിലൂടെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവർക്കും ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ആറ് വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തിരുവല്ല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.





