Thiruvananthapuram

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ഉയർന്ന് സ്വർണവില; ചാഞ്ചാട്ടം തുടരുന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപയാണ്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ വർധിച്ചു. ഇന്നലെ 20 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4765 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ ഇടിവുണ്ടായിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3935 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

Related Articles

Leave a Reply

Back to top button