Thiruvananthapuram

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Please complete the required fields.




തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകർത്തുവെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി കോളജുകളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കെ.എസ്.യു തീരുമാനം.

വ്യാജ സർട്ടിഫിക്കറ്റ് വിവാദം എസ്.എഫ്.ഐയിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button