Kerala

സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും; ദുൽഖർ ചിത്രം ‘കുറുപ്പ്’ ആദ്യ മലയാള റിലീസ്

Please complete the required fields.




സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കും. നിൽകുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇരുപത്തിയഞ്ചാം തീയതി തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ അടിയന്തര ജനറൽബോഡി നാളെ ചേരും. മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തിൽ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സർക്കാരിനോടു ആവശ്യപ്പെട്ടിടുണ്ട്.

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് ആദ്യമെത്തുക. നവംബർ 12-ന് റിലീസ് തീരുമാനിച്ച ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ആകും ആദ്യ മലയാള സിനിമ. ജെയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടർ’ എന്നിവയാകും ആദ്യമെത്തുക.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ നൂറുശതമാനം സീറ്റിങ് കപ്പാസിറ്റി ആയ ശേഷം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. സർക്കാർ അനുമതി നൽകിയ ഒക്ടോബർ 25 -നു തന്നെ തിയേറ്ററുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീണ്ടും തുറക്കുന്നതിന് തുറക്കുന്നതിന് ഒരു തിയേറ്ററിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ ചെലവാകുമെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമായി സംഘടനകളുടെ ആശ്യങ്ങൾ ചർച്ചചെയ്യും. സംഘടനകൾ മുന്നോട്ടുവച്ച ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്താമെന്ന് മന്ത്രി ഓൺലൈൻ മീറ്റിംഗിൽ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button