Kozhikode

കൊടുവള്ളിയിൽ കാറിനു പിന്നിൽ ഇടിച്ച ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽ അകപ്പെട്ടു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

Please complete the required fields.




കൊടുവള്ളി: കാറിനു പിന്നിൽ ഇടിച്ച ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽ അകപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെ ദേശീയപാതയിൽ കൊടുവള്ളി ബസ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം.

കൊടുവള്ളി തലപെരുമണ്ണ സ്വദേശി സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുന്നിലുണ്ടായിരുന്ന കാറിൻറെ പിന്നിൽ ഇടിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ അകപ്പെടുകയായിരുന്നു. ബൈക്കും യാത്രക്കാരനും ബസ്സിന്റെ ചക്രത്തിന് സമീപം വരെ എത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഏറെ പാടുപെട്ടാണ് ഇയാളെ ബസ്സിനുള്ളിൽ നിന്ന് പുറത്തെടുത്തത്.

Related Articles

Leave a Reply

Back to top button