കോഴിക്കോട് കല്ലാച്ചിയിൽ എംഡിഎംഎയുമായി പിടിയിലായ കുറ്റ്യാടി സ്വദേശിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

നാദാപുരം : കോഴിക്കോട് കല്ലാച്ചിയിൽ കാറിൽ വിൽപനക്ക് സൂക്ഷിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കുറ്റ്യാടി വേളം ശാന്തി നഗർ സ്വദേശി പറമ്പത്ത് മീത്തൽ ജസീലിനെയാണ് (27) നാദാപുരം പോലീസ് പിടികൂടിയത്. കല്ലാച്ചി പൂച്ചക്കൂലിൽ വെച്ച് നാദാപുരം എസ്ഐ എം.പി.വിഷ്ണുവും ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുറഞ്ഞ അളവ് ലഹരി ആയതിനാൽ യുവാവിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച KL 46 J 6281 നമ്പർ കാറിൽ സൂക്ഷിച്ച 0.06 ഗ്രാം എംഡിഎംഎ, 80500 രൂപ, ഐ ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഫോണ്‍ എറിഞ്ഞ് നല്‍കുന്നതിനിടെ ഒരാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി കെ അക്ഷയാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വാര്‍ഡന്മാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പിടികൂടുകയായിരുന്നു. സ്‌പെഷ്യല്‍ സബ് ജയിലിന്റെ പിന്‍ഭാഗത്തൂടെ കടന്ന് സെൻട്രൽ ജയിലിന്റെ മതിലിന് സമീപം എത്തിയാണ് ഇയാൾ മൊബൈൽ ഫോൺ വലിച്ചെറിയാൻ ശ്രമം നടത്തിയത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ വാര്‍ഡന്മാര്‍ എത്തിയതോടെ രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്ഷയ്‌യെ പരിശോധിക്കുന്നതിനിടെ പുകയില ഉത്പന്നങ്ങളും പിടികൂടി. ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





