India

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു

Please complete the required fields.




ദില്ലി: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. 

ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിഭാ​ഗത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഷോപിയാൻ പൊലീസ്, സിആർപിഎഫ്, കരസേന എന്നിവരുടെ സംയുക്ത സേനയാണ് ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുന്നത്. ഈ വർഷം മാത്രം ഇതുവരെ 41 ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button