Pathanamthitta

ലോൺ ആപ്പിൻ്റെ കെണിയിൽപ്പെട്ട് യുവാവ് ജീവനൊടുക്കി: കുടുംബത്തിന് നേരെ ഭീഷണി, പരാതിയുമായി ബന്ധുക്കൾ

Please complete the required fields.




പത്തനംതിട്ട: ലോൺ ആപ്പ് കെണിയിൽപ്പെട്ട് യുവാവ് ആത്മഹത്യ ചെയ്തിട്ടും കുടുംബത്തെ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്ന നിഗൂഢ സംഘം. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ച് മരിച്ച പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്. ദേവനാഥിന്റെ മരണശേഷം ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും വന്നുകൊണ്ടിരിക്കുകയാണ്. മകന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും ഈ സംഘം തങ്ങളെ പിന്തുടർന്നെന്ന് പിതാവ് ആരോപിക്കുന്നു. കുടുംബത്തെ മാനസികമായി തകർക്കുന്ന തരത്തിലുള്ള ക്രൂരമായ വേട്ടയാടലാണ് ഇപ്പോഴും തുടരുന്നത്.

കുടുംബസമേതം മുംബൈയിലായിരുന്നു ദേവനാഥ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിലെ ജോലി ഇടയ്ക്ക് മതിയാക്കി. ആ സമയത്താണ് ലോൺ ആപ്പിന്‍റെ കെണിയിൽപ്പെട്ടത്. വായ്പ എടുത്ത പണത്തിൽ ഏറിയ പങ്കും അടച്ച ശേഷവും ഭീഷണി തുടർന്നു. പിടിച്ചുനിൽക്കാനാകാതെ ജീവനൊടുക്കി എന്നതിന്‍റെ തെളിവുകൾ ഫോണിൽ നിന്ന് കുടുംബത്തിന് കിട്ടിയിരുന്നു. മുംബൈ സൈബർ പൊലീസിന്‍റെ ഉൾപ്പെടെ സഹായത്തോടെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Related Articles

Back to top button