Thiruvananthapuram

വലിയ ഇടിവിനുശേഷം തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടർന്ന് സ്വർണവില

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900  രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപയുടെ കുറവ് രേഖപ്പെടുത്തി. 

ആഭ്യന്തര വിപണിയിൽ മാറ്റങ്ങൾ സംഭവിക്കാത്തതിനാലാണ് സ്വർണവില മാറ്റമില്ലാതെ തുടരാൻ കാരണം.  സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4050 രൂപയാണ്. ശനിയാഴ്ച 25 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞു. ഒരു രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വെള്ളിയുടെ വില 72 രൂപയായി. അതേസമയം  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില.

ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണ വില ഏപ്രിൽ 22 ന് മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ഏപ്രിൽ 21 ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഏപ്രിൽ 20 ന് ഒരു പവൻ സ്വർണത്തിന്  560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വർധനവും കുറവും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button