Kozhikode

കോഴിക്കോട് ബീച്ചിൽ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം അഴുകിയ നിലയിൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കരക്കടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം. പതിനഞ്ച് അടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ പിന്നീട് കരക്കടിയുകയായിരുന്നു. ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

കേട്ടറിയുന്ന നാട്ടുകാരും കാണാനെത്തുന്നുണ്ട്. രാവിലെ എട്ടരയോടെയാണ് നീലത്തിമിം​ഗലത്തിന്റെ ജഢം കണ്ടതെന്ന് ലൈഫ് ​ഗാർഡ് പറയുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു. കാറ്റിനനുസരിച്ച് പിന്നീട് കരയ്ക്കടിയുകയായിരുന്നു. കപ്പൽ തട്ടിയതോ അസുഖം പിടിച്ചതോ ആവാം അപകടകാരണമെന്നും ലൈഫ് ​ഗാർഡ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ജ‍ഡം മറവ് ചെയ്യും.

Related Articles

Back to top button