Kozhikode

സുസ്മിത എന്ന എല്‍.പി സ്കൂള്‍ അദ്ധ്യാപികയ്ക്ക് ഒരു സല്യൂട്ട്, ടീച്ചര്‍ നടപ്പിലാക്കിയ ‘സംയുക്ത ഡയറി’ സംസ്ഥാനമാകെ സൂപ്പര്‍ ഹിറ്റ്

Please complete the required fields.




വടകര: ദൈനംദിന അനുഭവങ്ങള്‍ വിദ്യാർത്ഥികള്‍ പെൻസില്‍ കൊണ്ട് ഡയറിയില്‍ എഴുതുന്നു. അവർക്കറിയാത്ത അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ രക്ഷിതാക്കള്‍ പേന കൊണ്ടെഴുതി പൂരിപ്പിക്കുന്നു.രക്ഷിതാക്കള്‍ക്ക് കഴിയാത്തതുണ്ടെങ്കില്‍ പിറ്റേ ദിവസം ടീച്ചർ സഹായിക്കുന്നു. അങ്ങനെ സ്വകാര്യ ഡയറി സംയുക്ത ഡയറിയായി അക്ഷര, ഭാഷാപഠനം രസകരമായി നടക്കുന്നു.

വടകര സബ്ജില്ലയിലെ പാലയാട് എല്‍. പി സ്ക്കുള്‍ ഒന്നാം ക്ലാസ് അധ്യാപികയായ സുസ്മിത തുടങ്ങിവെച്ചത് കേരളം ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും അവധിക്കാല അദ്ധ്യാപക പരിശീലനത്തിലൂടെ സംയുക്ത ഡയറി സംസ്ഥാനത്താകെ ഈ വർഷം നടപ്പാക്കിയിരുന്നു. ഇതെത്ര മാത്രം വലിയ വിജയമായി എന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്ന ‘ഒന്നാന്തരം ഒന്ന്’ എന്ന പരിപാടി. നൂറിലധികം സ്കൂളില്‍ നിന്നുള്ള അധ്യാപകരാണ് അവരുടെ കുട്ടികളുടെ ഡയറിയുമായി പരിപാടിക്കെത്തിയത്. തുടക്കമാസങ്ങളില്‍ പെൻസിലെഴുത്തുകള്‍ കുറവും പേനയെഴുത്തുകള്‍ കൂടുതലുമായിരുന്നെങ്കില്‍ അധ്യയന വർഷം അവസാനമാവുമ്ബോഴേക്കും അത് നേർവിപരീതമായി മാറുന്നതിൻ്റെ നേർക്കാഴ്ചകളായിരുന്നു എല്ലാ ഡയറികളും. 25 ഓളം ഒന്നാം ക്ലാസുകാരും വന്നിരുന്നു തത്സമയ പെർഫോമൻസ് കാഴ്ചവെക്കാൻ !

സ്കൂളില്‍ നടക്കുന്ന കാര്യങ്ങളോ കുട്ടികളുടെ പഠനനിലവാരമോ മനസിലാക്കാൻ മിനക്കെടാതെ അധ്യാപനം കേവലം ഉപ ജീവനമായി കരുതുന്നവർ കണ്ടു പഠിക്കട്ടെ ഈ മാതൃകകള്‍

Related Articles

Back to top button