
കോഴിക്കോട് : വീട്ടമ്മയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കീഴരിയൂർ നടുവത്തൂർ മംഗലത്ത്താഴ വീട്ടിൽ കുഞ്ഞിക്കണാരന്റെ ഭാര്യ സുലോചന(52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി പുറത്തെടുത്ത് കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി.
എഫ്ആർഒ പി.കെ.ഇർഷാദ് കിണറ്റിൽ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടു കൂടി റെസ്ക്യൂ നെറ്റിൽ മുകളിൽ എത്തിക്കുകയും ചെയ്തു. ഗ്രേഡ് എഎസ്ടിഒ പി.മജീദ്, എഫ്ആർഒമാരായ ബിനീഷ് കെ, വിഷ്ണു, ശ്രീരാഗ്, സജിത്ത് പി കെ റഷീദ്, ഹോംഗാർഡുമാരായ ബാലൻ ടിപി, സോമൻ എന്നിവർ ദൗത്യസംഘത്തിലുണ്ടായിരുന്നു.





