Malappuram

നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

Please complete the required fields.




മലപ്പുറം: നിലമ്പൂരിലെ കരുളായിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. കരുളായി സ്വദേശിനിയായ രജീലയാണ് അമ്മായിയമ്മ ശാന്തയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

രജീലയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു ദാരുണമായ ഈ കൊടുംകൃത്യം നടന്നത്. സംഭവസമയത്ത് രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.കൃത്യത്തിന് ശേഷം പ്രതിയായ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബകലഹമാണോ കൊലപാതകത്തിന് പിന്നിലെ കാരണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button