Kottayam

ചീട്ടുകളി സംഘത്തെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Please complete the required fields.




ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ശനിയാഴ്‌ച രാത്രിയാണ് സംഭവം. അപകടം ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍

കോട്ടയം : ചീട്ടുകളി സംഘത്തെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൊന്‍കുന്നം ചിറക്കടവ് സ്വദേശി ജോബി ജോര്‍ജാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 11.10 നായിരുന്നു അപകടം.

നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ ചീട്ടുകളി സംഘത്തെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം. രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്ത് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ചീട്ടുകളിച്ച്‌ തൊഴിലാളികള്‍ ബഹളം ഉണ്ടാക്കുന്നതായി അറിഞ്ഞ് സിപിഒ വിനീത് രാജുമായാണ് ജോബി സ്ഥലത്തെതിയത്.

കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ വാതില്‍ തൊഴിലാളികള്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടി തുറക്കാന്‍ ശ്രമിക്കുമ്ബോള്‍ പിന്നിലേക്ക് വീഴുകയായിരുന്നു. രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ ജോബിയെ പാലായിലെ ടിഎച്ച്‌ക്യു ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്‌ധ ചികിത്സക്കായി പാലാ മാര്‍ സ്ലീവാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 1.50ഓടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button