Thiruvananthapuram

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും; പുതുപ്പള്ളി ആത്മവിശ്വാസത്തിൽ പ്രതിപക്ഷം

Please complete the required fields.




തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു.

എന്നാൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും യുഡിഎഫ് നിയമസഭയിലെത്തുക. പിണറായി സർക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. അതോടൊപ്പം നാളെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്ക് ചാണ്ടി ഉമ്മൻ നിയമസഭ അംഗമായി സത്യപ്രതിഞ്ജ ചെയ്യും.

Related Articles

Leave a Reply

Back to top button