Alappuzha

വായിൽ നിന്ന് നുരയും പതയും, തെരുവ് നായകൾ ചത്ത നിലയിൽ

Please complete the required fields.




ആലപ്പുഴ: 11 ഓളം തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തി . പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് സംഭവം. ഇന്നലെ രാവിലെ മുതൽ പലസമയങ്ങളിൽ ആയി മൈതാനത്തിൻ്റെ പല ഭാഗത്തും നായകൾ അവശനിലയിൽ ചത്ത് വീഴുകയായിരുന്നു.

വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി.

ആരാണ് നായ്ക്കൾക്ക് വിഷം നൽകിയതെന്ന കാര്യത്തിൽ വ്യക്തത ഇല്ല. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ പ്രാഥമിക അന്വേഷണം മാത്രമാണ് പോലിസ് നടത്തിയത്.

Related Articles

Back to top button