Kozhikode

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Please complete the required fields.




താമരശ്ശേരി : റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി നവാഫ്‌ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. ഒരു വർഷം മുൻപാണ് ഇയാൾ കുന്ദമംഗലം സ്വദേശിനിയായ പതിനാറുകാരിയെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടത്. കഴിഞ്ഞ നവംബറിൽ കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഭയന്ന കുട്ടി വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. ഇയാൾ തുടർന്നും കുട്ടിയെ ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തു. കവർച്ചാ കേസ് അന്വേഷണത്തിനിടെ പ്രതിയുടെ മൊബൈൽ ഫോണിൽനിന്നു കുട്ടിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചതായി പൊലീസ് കണ്ടെത്തി.

തുടർന്നുള്ള അന്വേഷണത്തിലാണു പീഡിപ്പിക്കാൻ ശ്രമിച്ച വിവരം കുട്ടി പറഞ്ഞത്. ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ട് ഇയാൾ നിലവിൽ ജയിലിലാണ്. താമരശ്ശേരി പൊലീസ് കേസ് എടുത്തശേഷം കുന്ദമംഗലം പൊലീസിനു കൈമാറുകയായിരുന്നു. കുന്ദമംഗലം പൊലീസ് ഇന്നലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തുടർന്ന് പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

Related Articles

Back to top button