Kozhikode

കോഴിക്കോട് താമരശ്ശേരിയിൽ റാ​ഗിങ്ങും സംഘർഷവും; 15 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Please complete the required fields.




കോഴിക്കോട്: താമരശ്ശേരി ഐഎച്ച്ആ‍ർഡിയിൽ ഇന്നലെ റാഗിംങിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് നടപടി. റാഗിംങ്ങിൽ പങ്കെടുടുത്ത 15 മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. റാഗിങ്ങിന് ഇരയായവരുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അതേസമയം, സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികൾക്കു നേരെയും പരാതി നൽകിയിട്ടുണ്ട്.കോളേജിലെ വാക്കുതർക്കത്തിന് ശേഷം പുറമെ നിന്നുള്ളവർ കയ്യേറ്റം നടത്തിയെന്നാണ് പരാതി. രണ്ടു പരാതികളിലും പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആശുപത്രിയുടെ മുന്നിലും സംഘർഷമുണ്ടായി.

തുടർന്ന് പൊലീസ് ലാത്തിവീശിയാണ് രം​ഗം ശാന്തമാക്കിയത്. എട്ടുപേർ്ക് പരിക്കേറ്റു. കാര്യമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button