
കട്ടിപ്പാറ: കേരളാ പ്രവാസി സംഘം താമരശേരി ഏരിയാ സമ്മേളനം നെരോമ്പാറ അബൂബക്കര്‍ നഗറില്‍ വെച്ച് നടന്നു. സംസ്ഥാന ട്രഷറര്‍ ബാദുഷാ കടലുണ്ടി ഉല്‍ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് പി.പി ചെക്കൂട്ടി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സിക്രട്ടറി, സി.വി.ഇഖ്ബാല്‍,ജില്ലാ പ്രസിഡണ്ട് എം സുരേന്ദ്രന്‍,ഏരിയാ സെക്രട്ടറി സി.പി കുഞ്ഞോയി എന്നിവര്‍ പ്രസംഗിച്ചു. അറുപത് വയസ് കഴിഞ്ഞ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
സമ്മേളനം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് വി.പിഅബ്ദുല്‍ കലാം, സെക്രട്ടറി പി.എ.ലത്തീഫ്,ട്രഷറര്‍ കെ.ഷറഫുദ്ധീന്‍ എന്നിവരാണ് ഭാരവാഹികള്‍.





