Kozhikode
ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങി; നാദാപുരം എടച്ചേരി ജമീല കൊലക്കേസ്: 26 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

കോഴിക്കോട്: നാദാപുരം എടച്ചേരി ജമീല വധക്കേസിലെ പ്രതി 26 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹമീദിനെ കാസർഗോഡ് അടൂരിൽ നിന്നാണ് അന്വേഷണ സംഘം അതിവിദഗ്ധമായി പിടികൂടിയത്. 2021 സെപ്റ്റംബറിലാണ് കൊലപാതകം നടന്നത് .
അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. സ്വന്തം ഭാര്യയെ വെട്ടിക്കൊന്ന ശേഷം നാടുവിട്ട ഇയാൾ വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു .
പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത് .ആദൂർ സ്റ്റേഷൻ പരിധിയിൽ മത്സവിൽപ്പനക്കാരനായി കഴിഞ്ഞുവരികയായിരുന്നു പ്രതി . പ്രതിയെ എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരും .





