
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃ പീഡനം മൂലമെന്ന് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂര്‍ കൂക്കാനത്തെ രാകേഷിന്റെ ഭാര്യ കെ പി സൂര്യ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചത്. സൂര്യ ആത്മഹത്യ ചെയ്യാന്‍ കാരണം ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തര പീഡനമാണന്നാണ് വീട്ടുകാരുടെ പരാതി.
തന്നെ പീഡിപ്പിക്കുന്നതായി സൂര്യ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂര്യയുടെ കുടുംബാംഗങ്ങളില്‍ നിന്നും പൊലീസ് ഇന്നലെ മൊഴിയെടുത്തു. ശേഷം ഭര്‍ത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും. പയ്യന്നൂര്‍ സി.ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.





