
കോഴിക്കോട് : കുറ്റ്യാടിയിൽ രണ്ടുപേർക്ക് മിന്നലേറ്റു. കായക്കൊടി സ്വദേശി ദീപേഷ് (30), അന്യസംസ്ഥാ തൊഴിലാളി അലിമുദ്ദീൻ (22) എന്നിവർക്കാണ് പരുക്ക്.
ഇരുവരേയും കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപേഷിന് വീട്ടിൽ വെച്ചും അലിമുദ്ദീന് കുറ്റ്യാടിക്കടുത്ത താമസസ്ഥലത്ത് വെച്ചുമാണ് മിന്നലേറ്റത്.





