
കോഴിക്കോട്: കോഴിക്കോട് ട്രാഫിക് എസ്ഐ വാഹനാപകടത്തില്‍ മരിച്ചു. ട്രാഫിക് എസ്ഐ സി.പി വിചിത്രന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ചാലപ്പുറം മാങ്കാവ് റോഡില്‍ മൂരിയാടായിരുന്നു അപകടം.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.





