Thrissur

തൃശ്ശൂരിൽ മൂന്ന് പേരെ പെട്രോളൊഴിച്ച് തീ കൊളുത്തി

Please complete the required fields.




തൃശ്ശൂർ : തൃശൂർ ചിറക്കെക്കോട് മൂന്ന് പേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. കുടുംബ വഴക്കിനെ തുടർന്ന് ജോൺസൻ എന്നയാൾ ആണ് മകനെയും മകന്റെ ഭാര്യയെയും കൊച്ചുമകനെയുമാണ് തീ കൊളുത്തിയത്. പൊള്ളലേറ്റ ദമ്പതിമാരുടെ നില ഗുരുതരമാണ് . ഇന്നലെ അർധരാത്രിയാണ് ഭാര്യയെ തന്റെ മുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകൻ ജോജി (38 ) ഭാര്യ ലിജി (32 ) അവരുടെ മകൻ ടെണ്ടുൽക്കർ (12 ) എന്നിവരെ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തിയത് .

തീ ആളുന്നത് കണ്ട് നാട്ടുകാരാണ് വാതിൽ ചവിട്ടി പൊളിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോൺസൻ. സംഭവത്തിന് ശേഷം ജോൺസൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.സംഭവത്തിൽ മണ്ണോത്തി പൊലീസ് കേസെടുത്തു

Related Articles

Back to top button